കറ്റാനം: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീടിന്റെ മേൽക്കൂര തകർന്നു. കട്ടച്ചിറ രാഖി ഭവനത്തിൽ രവീന്ദ്രന്റെ വീടിന്റെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയുണ്ടായ കാറ്റിലും മഴയിലും തകർന്നത്. ഈ സമയം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ അത്ഭുതകരമായാണ് രക്ഷപെട്ടത്..വീടിന്റെ മതിലും മീൻ വളർത്തൽ കേന്ദ്രവും തകർന്നിട്ടുണ്ട്.