അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്തിലെ 5, 6 വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ജനം ദുരിതത്തിൽ. ഇരുപത്തിരണ്ടിൽ ചിറ, കരിമ്പാവളവ്, പരപ്പിൽ പാടം മുതൽ പൂക്കൈത ആറു വരെയുള്ള കുടുംബങ്ങൾക്കാണ് ഏതാനും ദിവസമായി കുടിവെള്ളം ലഭിക്കാത്തത്. .പ്രാഥമിക കാര്യങ്ങൾക്കു പോലും വെള്ളം കിട്ടാത്ത അവസ്ഥായാണെന്ന് പ്രദേശവാസികൾ പറയുന്നു. പുലർച്ചെ 3 മണിക്ക് എഴുന്നേറ്റാണ് പലരും വെള്ളം ശേഖരിക്കുന്നത്. പകൽ സമയം പൈപ്പിൽ വെള്ളം കാണാറേയില്ല.