ഹരിപ്പാട് : കെ. എസ്. ഇ. ബി സാധാരണക്കാരുടെ കുടിശിക കൊറോണ കാലത്തും ഇളവുകൾ നൽകാതെ വാങ്ങുന്നതിനെതിരെ കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് വൈദ്യുത ഭവൻ ഉപരോധിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് എം.ശ്രീക്കുട്ടൻ, ജില്ലാ ജനറൽ സെക്രട്ടറി അനന്തനാരായണൻ, ജില്ലാ സെക്രട്ടറി ഷിയാസ്.ആർ.മുതുകുളം, നകുലൻ, ശ്രീജിത്ത് ചേപ്പാട് എന്നിവർ നേതൃത്വം നൽകി.