ഹരിപ്പാട് : ആലപ്പുഴ ജില്ലാപഞ്ചായത്തിലെ ക്ഷീര സംഘങ്ങളിലെ കർഷകർക്കായുള്ള റിവോൾവിംഗ് ഫണ്ട്‌ വിതരണം നിർവഹിച്ചു. വീയപുരം പഞ്ചായത്തിലെ പായിപ്പാട്ടു ക്ഷീരസംഘം, മേൽപ്പാടം ക്ഷീരസംഘം എന്നിവി​ടങ്ങളിലെ കർഷർക്കാണ് വിതരണം ചെയ്‌തത്‌. ജില്ലാപഞ്ചായത്ത്‌ അംഗം ജോൺ തോമസ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ വീയപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസാദ് അദ്ധ്യക്ഷനായി. സംഘം പ്രസിഡന്റുമാരായ കൃഷ്‌ണകുമാർ സി. ടി. എബ്രഹാം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിന്ധു, ജ്യോതിലക്ഷ്മി, സെക്രട്ടറിമാരായ സുരേഷ്, സുജാത, കെ.രഘു എന്നിവർ സംസാരിച്ചു.