മാവേലിക്കര: ഓച്ചിറ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ, സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി അഡ്വ.മുജീബ് റഹ്മാനെതിരെ പുതിയ പരാതി. ലോക്ക് ഡൗൺ കാലത്ത് പൊലീസിന്റെ അനുമതിപത്രം വാങ്ങാതെ ഒളിവിൽ സഞ്ചരിച്ച ഇയാൾക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്ത് ജയിലിൽ ക്വാറന്റൈൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ സെക്രട്ടറി ശ്രീജേഷ് മുരളീധരനാണ് നൂറനാട് പൊലീസിൽ പരാതി നൽകിരിക്കുന്നത്. പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓച്ചിറ പൊലീസ് നിരവധി തവണ ഇയാളുടെ വീട്ടിൽ പരിശോധന നടത്തി ഇയാൾ വീട്ടിലില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. യാത്രാവിലക്ക് കർശനമായിരുന്നപ്പോൾ അന്തർജില്ലാ യാത്ര നടത്തിയ ഇയാൾ എറണാകുളത്ത് എത്തി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്യാനിടയായ സാഹചര്യം തന്നെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പർനാട് പറഞ്ഞു.