ചേർത്തല:കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പെൻഷൻകാരെ ഉൾപ്പെടുത്തി പ്രാദേശിക വാർഡ് തല കമ്മിറ്റകൾ രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഈ കമ്മിറ്റികളിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ അംഗങ്ങളെ ഉൾപ്പെടുത്താത്തതിൽ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.പ്രസിഡന്റ് കെ.പി.ശശാങ്കൻ,ജില്ലാ പ്രഡിഡന്റ് സി.വി.ഗോപി,എം.പി.നമ്പ്യാർ,ബി.ഹരിഹരൻ,പി.ആർ.പ്രസാദ്,ആർ.സലിം, കെ.എം.ചാക്കോ എന്നിവർ സംസാരിച്ചു.