ചേർത്തല: ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ നിന്നും അഡീഷണൽ ജില്ലാ ഓഫീസറായി വിരമിച്ച കണിച്ചുകുളങ്ങര വി.കെ.മോഹനദാസ് തന്റെ ഒരുമാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി. ഇത് സംബന്ധിച്ച സമ്മതപത്രം ചേർത്തല സബ് ട്രഷറി ഓഫീസർക്ക് കൈമാറി.കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി അംഗവും മാരാരിക്കുളം വടക്ക് യൂണിറ്റ് പ്രസിഡന്റുമാണ്.