കോഴിക്കോട്: ഈശോ സഭാംഗവും കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ്
സ്‌കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന ഫാദർ തോമസ് അന്ത്രപ്പേർ (90) അന്തരിച്ചു. ഇന്നലെ
രാവിലെ 9.30 നായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് മലാപ്പറമ്പ്
ക്രൈസ്റ്റ് ഹാൾ സെമിത്തേരിയിൽ നടന്നു.
ആലപ്പുഴ കടക്കരപളളി സ്വദേശിയാണ്. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജിൽ നിന്നു ബിരുദപഠനം പൂർത്തിയാക്കിയതോടെ സന്യാസ ജീവിതത്തിൽ ആകൃഷ്ടനായി 1949-ൽ ഈശോ സഭയിൽ ചേർന്നു. പ്രാരംഭപരിശീലനം ഷെമ്പഗന്നൂരിലെ സേക്രഡ് ഹാർട്ട് കോളേജ്, മുംബെയിലെ വിനയാലയ എന്നിവിടങ്ങളിലായിരുന്നു. തത്വശാസ്ത്ര പഠനം പൂനെയിലെ ഡി നോബിലി കോളേ
ജിലും ഷെമ്പഗന്നൂരിലെ സേക്രഡ് ഹാർട്ട് കോളേജിലും പൂർ ത്തിയാക്കി. കണ്ണൂർ സെന്റ് മൈ
ക്കിൾസ് സ്‌കൂളിലെ അദ്ധ്യാപനത്തിനുശേഷം ദൈവശാസ്ത്ര പഠനത്തിനായി കർസിയോ
ങ്ങിലുള്ള സെന്റ് മേരീസ് കോളേജിൽ ചേർന്നു. അവിടെ നിന്ന് 1962 മാർ ച്ച് 19 ന് വൈദിക പ
ട്ടം സ്വീകരിച്ചു.
സ്‌കൂൾ വിദ്യാഭ്യാസരംഗമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യകർമ്മമണ്ഡലം. തിരുവനന്തപുരം
ലയോള സ്‌കൂൾ, ആലപ്പുഴ ലിയോ -13 ഹൈസ്‌കൂൾ, കോഴിക്കോട് സെന്റ് ജോസഫ്‌സ്
സ്‌കൂൾ, കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്‌ളോ ഇന്ത്യൻ സ്‌കൂൾ എന്നിവിടങ്ങളിൽ
അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും റെക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 1984-ൽ മികച്ച അദ്ധ്യാപകനുളള സംസ്ഥാന പുരസ്കാരം ലഭിച്ചു.
അദ്ധ്യാപകവൃത്തിയിൽ നിന്നു വിരമിച്ച ശേഷം ആലുവ ലയോള ജസ്വിറ്റ് പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടർ, തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് റെക്ടർ, കാമിരപ്പളളി എ.കെ.ജെ.എം സ്‌കൂൾ സുപ്പീരിയർ, എച്ചോം സർവോദയ സ്‌കൂൾ മാനേജർ, കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂൾ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ അഴീക്കോട് അമലോത്ഭവ മാതാ പള്ളിയിൽ വികാരിയായും കുറച്ചുകാലം പ്രവർത്തിച്ചു. 2013 മുതൽ കോഴിക്കോട് മലാപ്പറമ്പിലെ ക്രൈസ്റ്റ് ഹാളിൽ വിശ്രമജീവിതത്തിലായിരുന്നു.