ആലപ്പുഴ : നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ തന്നെ സിമെന്റ് വില വർദ്ധിപ്പിച്ചു. ക്വാറി ഉത്പന്നങ്ങൾ വാങ്ങാൻ ലോറിയുമായി ചെല്ലുന്ന കരാറുകാർക്ക് സാധനങ്ങൾ ലഭിക്കുന്നില്ല. മെറ്റൽപ്പൊടി, മെറ്റൽ എന്നിവയ്ക്ക് ഇടനിലക്കാർ വില വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് നിയന്ത്രണം വരുത്താൻ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.