photo

ചേർത്തല:കൊവിഡ് 19 രോഗ ഭീതിയിലായിരുന്ന മുഹമ്മയിലെ ജനങ്ങൾക്ക് കരുത്തും കരുതലും ആയി സേവനരംഗത്ത് സജ്ജരായ മുഹമ്മയിലെ ആരോഗൃ പ്രവർത്തകർക്ക് ആദരവുമായി അരങ്ങ്.മുഹമ്മ കമ്മ്യൂണി​റ്റി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ മെഡിക്കൽ ഓഫീസർ ഡോ.ജയന്തിക്ക് ഉപഹാരം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.ആലപ്പുഴ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സൈറൂ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.സംഗീതസംവിധായകൻ ആലപ്പി ഋഷികേശ്,ഷാജി ഇല്ലത്ത്,മുഹമ്മ ജനമൈത്രി പൊലീസ് ഓഫീസർ ശശിലാലൽ, എന്നിവർ സംസാരിച്ചു.അരങ്ങ് രക്ഷാധികാരി സി.പി.ഷാജി സ്വാഗതവും ടോമിച്ചൻ കണ്ണയിൽ നന്ദിയും പറഞ്ഞു.