sndp395

ആലപ്പുഴ : എസ്.എൻ.ഡി.പി. യോഗം അമ്പലപ്പുഴ യൂണിയനിലെ 395-ാം നമ്പർ പറവൂർ വടക്ക് ശാഖയിലെ കുടുംബങ്ങൾക്കുള്ള സൗജന്യ മാസ്ക് വിതരണം ശാഖ പ്രസിഡന്റ് ബി. പ്രദീപ് ഗുരുകൃപാ കുടുംബ യൂണിറ്റ് ചെയർമാൻ സുധർമ്മയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ശാഖായോഗം സെക്രട്ടറി പി. അശോക് കുമാർ, വൈസ് പ്രസിഡന്റ് എം.പി. രാജേന്ദ്രൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.ജി.ആനന്ദൻ, സുദേവൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.