ആലപ്പുഴ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അലംഭാവം അവസാനിപ്പിച്ച് പ്രവാസികളെ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി തീരുമാനപ്രകാരം ജില്ലയിലെ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ചു. പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പരിപാടി.
ജില്ലാ തല ഉദ്ഘാടനം സീറോ ജംഗ്ഷനിലെ ക്വിറ്റ് ഇന്ത്യ സ്മാരകത്തിന് മുന്നിൽ ഡി.സി.സി പ്രസിഡൻറ് എം.ലിജു നിർവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഡി.സുഗതൻ, എ.എ.ഷുക്കൂർ, ജില്ലാ ഭാരവാഹികളായ ജി.സഞ്ജീവഭട്ട്, സി.വി.മനോജ്കുമാർ, സിറിയക് ജേക്കബ്,ടിജിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.