പൂച്ചാക്കൽ: യൂത്ത് കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വടുതല കെ.എസ്.ഇ.ബി.എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു. ലോക്ക് ഡൗൺ കാലയളവിൽ അടച്ചിട്ടിരുന്ന വ്യാപാര, വ്യവസായ സ്ഥാപനങ്ങളെ മിനിമം ചാർജിൽ നിന്ന് ഒഴിവാക്കുക.ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരുടേയും കിടപ്പുരോഗികളുടേയും ബില്ലുകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം. നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. നിധീഷ് ബാബു, നൗഫൽ മുളക്കൽ, ആസിഫ്,അഭിലാഷ്, സലീഫ് ,നിസാം, ഷാനവാസ് എന്നിവർ നേതൃത്വം നൽകി.