ഹരിപ്പാട്: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് രണ്ട് വീടുകൾ തകർന്നു.
ആറാട്ടുപുഴ നല്ലാണിക്കൽ 12-ാം വാർഡിൽ നല്ലാണിക്കൽ ഗുരുക്ഷേത്രത്തിന് തെക്ക് വശം പാലത്തറയിൽ ബ്രഹ്മാനന്ദന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മൂന്ന് ഫാനും ഫ്രിഡ്ജും തകർന്നു. മരം വീണ സമയത്ത് വീട്ടുകാർ പുറത്തായിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.കറ്റാനം കട്ടച്ചിറ രാഖി ഭവനത്തിൽ രവീന്ദ്രന്റെ വീടിന്റെ മേൽക്കൂര കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയുണ്ടായ കാറ്റിലും മഴയിലും തകർന്നു. ഈ സമയം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ അത്ഭുതകരമായാണ് രക്ഷപെട്ടത്..വീടിന്റെ മതിലും മീൻ വളർത്തൽ കേന്ദ്രവും തകർന്നിട്ടുണ്ട്.