എടത്വാ: കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുട്ടനാട് സൗത്ത് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ എടത്വാ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എടത്വാ ജലഅതോറിറ്റി ഓഫീസ് പടിക്കൽ ഉപവാസ സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. സേവ്യർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി ഈപ്പൻ, വൈസ് പ്രസിഡന്റ് കുരുവിള ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ റ്റി. റ്റി. തോമസ് റോസമ്മ ആന്റണി, എം.വി സുരേഷ്, ടെസ്സി ജോസ്, തങ്കച്ചന്‍ ആശാംപറമ്പിൽ എന്നിവർ പങ്കെടുത്തു.