ഹരിപ്പാട്: പള്ളിപ്പാട് വടക്കേക്കര കിഴക്ക് നേര്യൻ പറമ്പിൽ കൃഷ്ണൻ കുട്ടിയുടെ മകൻ അനിൽ കുമാർ (46) സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. ഹൗസ് ഡ്രൈവറായിരുന്നു. മാതാവ്: സരസ്വതി. ഭാര്യ: അമ്പിളി. മക്കൾ: അശ്വിൻ, അല്ലി. സംസ്കാരം പിന്നീട്.