കറ്റാനം: ചാരായം കടത്തുന്നതിനിടെ ഭരണിക്കാവ് തെക്കേമങ്കുഴി അമ്പിളി ഭവനത്തിൽ സതീഷ്(42) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ച് ലിറ്റർ ചാരായം പിടിച്ചെടുത്തു.. പ്രതിയെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡ് ചെയ്തു. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ കെ ബിജുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജെ കൊച്ചുകോശി, എന്‍ സതീശൻ, സിഇഒമാരായ കെ ബിജു, ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.