ആലപ്പുഴ : പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ഇവരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള യാത്രാ ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കുതിരപ്പന്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.
നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ ഉദ്ഘാടനം ചെയ്‌തു,മണ്ഡലം പ്രസിഡന്റ് ഷിജു താഹ,അൻസിൽ അഷ്‌റഫ്,ഹസൻ ആലപ്പുഴ,റമീസ് മുല്ലാത്ത്,സാജിദ് സാദിഖ്,നിഷാദ് മുല്ലാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.