ചാരുംമൂട് : കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി പേരൂർകാർഴ്‌മ 270 നമ്പർ എസ്. എൻ. ഡി. പി ശാഖാ പ്രതിഷ്ഠവാർഷികം. ശാഖയിലെ അംഗങ്ങൾക്ക് വാർഷികാദിനത്തിൽ ധാന്യവും പച്ചക്കറികളും അടങ്ങിയ കിറ്റുകൾ വീട്ടിൽ എത്തിച്ച് നൽകി.
ലോക്ക് ഡൗണിൽ ജോലിയും വരുമാനവും ഇല്ലാതെ ബുദ്ധിമുട്ടനുഭവിച്ച 83 കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. ശാഖയും വനിതാ സംഘവും സംയുക്തമായിട്ടാണ് കിറ്റുകൾ തയ്യാറാക്കിയത്. കിറ്റുകളുടെ വിതരണ ഉദ്ഘാടനം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം നിർവഹിച്ചു. യൂണിയൻ കൺവീനർ ബി സത്യപാൽ , വൈസ് ചെയർമാൻ ആർ രഞ്ജിത്, കമ്മിറ്റി അംഗം ചന്ദ്രബോസ്, ശാഖാ പ്രസിഡന്റ് ജെ വിദ്യാധരൻ , സെക്രട്ടറി കാർത്തികേയൻ , വൈസ് പ്രസിഡന്റ് പീയുഷ് ചാരുംമൂട്, മുൻ ഡയറക്ടർ ബോർഡ് മെമ്പർ എസ് അനിൽരാജ്, യൂത്ത്മൂവ്മെന്റ് ചെയർമാൻ വി വിഷ്ണു, വനിതാ സംഘം പ്രസിഡന്റ് അജിത രാമചന്ദ്രൻ , സെക്രട്ടറി അമ്പിളി കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.