ആലപ്പുഴ:അന്യസംസ്ഥാന തൊഴിലാളികളുമായി ജില്ലയിൽ നിന്നുള്ള രണ്ടാമത്തെ ട്രെയിൻ ഇന്ന് ബീഹാറിലേക്ക് യാത്ര തിരിക്കും.ആലപ്പുഴ റയിൽവെ സ്റ്റേഷനിൽ നിന്ന് വൈകിട്ടാവും പുറപ്പെടുക.മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ തൊഴിലാളികളെയാണ് കൊണ്ടു പോകുന്നത് . മാവേലിക്കരയിൽ നിന്ന് 618 പേരും ചെങ്ങനൂരിൽ നിന്ന് 532 പേരുമുൾപ്പെടെ ആകെ 1150 പേരാണ് യാത്രയ്ക്ക് രജിസ്റ്റർ ചെയ്തത്. കെ.എസ്. ആർ.ടി.സി ബസിൽ ഉച്ചയോടെ ഇവരെ റെയിൽവെ സ്റ്റേഷനിൽ എത്തിക്കും. മാവേലിക്കരയി നിന്ന് 24 ഉം ചെങ്ങന്നൂരിൽ നിന്ന് 22 ഉം ബസുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
സാമൂഹിക അകലം പാലിച്ചായിരിക്കും ബസിലെയും ട്രെയിനിലെയും യാത്ര.