ചേർത്തല:നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികളെയും കൊണ്ടുവരുന്നതിന് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളുടെ ടിക്കറ്റ് ചെലവ് സർക്കാർ വഹിക്കണമെന്നും ആവശ്യപ്പെട്ടു കെ.പി.സി.സി ആഹ്വാന പ്രകാരം വയലാർ ബ്ലോക്കിലെ എല്ലാ ബൂത്തിലും മെഴുകുതിരി കത്തിച്ച് പ്രവാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.നാഗംകുളങ്ങര കവലയിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു.
എം.കെ. ജിനദേവ്,കെ.ആർ.രാജേന്ദ്രപ്രസാദ്, ടി. എച്ച്. സലാം, എൻ.പി. വിമൽ,രഘുവരൻ, രാജേന്ദ്രബാബു, ആഘോഷ്കുമാർ,നെൽസൺ, കളത്തി മോഹനൻ എന്നിവർ നേതൃത്വം നൽകി.