ആലപ്പുഴ: യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഹസൻ വധശ്രമ കേസിലെ ദൃക്‌സാക്ഷിയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ക​റ്റാനം ഇലിപ്പക്കുളം ബിസ്മി മൻസിലിൽ(കോട്ടക്കകത്ത്) മുഹമ്മദ് ഇക്ബാലിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം മുഖ്യമന്ത്രിക്ക് കത്തയച്ചു.

സിപിഎം സംഘമാണ് ബുധനാഴ്ച രാത്രിയിൽ മുഹമ്മദ് ഇക്ബാലിനെ ആക്രമിക്കാൻ ശ്രമിച്ചത്.

സുഹൈൽ വധശ്രമ കേസിൽ പിടിയിലായ പ്രതിയുടെ സഹോദരനും കൂട്ടരും ഇക്ബാലിന്റെ വാഹനം തടയുകയായിരുന്നു. വാഹനത്തിൽ ഇക്ബാലിന്റെ ഭാര്യയും മൂന്നര വയസുള്ള മകനുമുണ്ടായിരുന്നു. ജില്ലാ പൊലീസ് ചീഫിനും വള്ളികുന്നം പോലീസ് സ്​റ്റേഷൻ ഹൗസ് ഓഫീസർക്കും ഇക്ബാൽ പരാതി നൽകിയിട്ടുണ്ട്.