കായംകുളം: ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷം സിമന്റിന് വില വർദ്ധിപ്പിച്ചത് വ്യാപാരികളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.
അന്യസംസ്ഥാന കമ്പനികൾ യാതൊരു കാരണവും കൂടാതെ ക്രെഡിറ്റ് നോട്ട് പിൻവലിച്ചതും ഇൻവോയ്‌സ് വർദധിപിച്ചതും ആണ് കേരളത്തിൽ സി്മന്റ് വില വർദ്ധിച്ചതിന് കാരണം .വില വർധനവിന്റെ പൂർണ്ണ ഉത്തരവാദിത്തം സിമന്റ് കമ്പനികൾക്ക് മാത്രമാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. സതീഷ് പറഞ്ഞു.
.