കായംകുളം: തൊഴിൽ നഷ്ടപ്പെട്ട് ജീവിതം ദുരിതത്തിലായ പ്രവാസികളുടെ യാത്രാച്ചെലവ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഹിക്കുക, പ്രവാസി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉനയിച്ച് പത്തിയൂർ ഈസ്റ്റ് മണ്ഡലം ഏഴാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ച് പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി വിശാഖ് പത്തിയൂർ, നോർത്ത് ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സത്യൻ ഉണ്ണിപ്പറമ്പിൽ, നാരായണൻ തിരുമേനി, വാർഡ് പ്രസിഡന്റ്‌ ടൈറ്റസ് മാത്യു, ദളിത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി വിശ്വൻ, ബാലൻ, അനൂപ് എന്നിവർ നേതൃത്വം നൽകി.