മഞ്ഞ,പിങ്ക് കാർഡുടമകൾക്ക് 2.75 ലക്ഷം കിറ്റ് വിതരണം ചെയ്തു
ആലപ്പുഴ:മുൻഗണനേതര വിഭാഗം സബ്‌സിഡി കാർഡുടമകൾക്കുള്ള (നീല കാർഡ്) ഭക്ഷ്യധാന്യ കിറ്റ് വിതരണം ജില്ലയിൽ ഇന്ന് (മെയ് 8) ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ പി.മുരളീധരൻ നായർ അറിയിച്ചു. 1,63, 024 കാർഡുടമകളാണ് ഈ വിഭാഗത്തിൽ ഉള്ളത്. പൊതുവിഭാഗം സബ്‌സിഡി നീല കാർഡ് ഉടമകൾക്ക് റേഷൻകാർഡ് നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് കിറ്റ് വിതരണം. കാർഡിലെ ആവസാന അക്കം 0 വരുന്നവർ ഇന്ന് കിറ്റ് വാങ്ങണം. ഒന്ന് വരുന്നവർ മെയ് 9നാണ് വാങ്ങേണ്ടത്.
മറ്രുള്ളവരുടെ ക്രമം (ബ്രാക്കറ്റിൽ തീയതി)
*2,3 അക്കത്തിൽ അവസാനിക്കുന്നവർ (11),4,5 ( 12), 6,7( 13), 8,9 ( 14). റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് ഭക്ഷ്യ വകുപ്പ് ഈ ക്രമീകരണം വരുത്തിയിട്ടുള്ളത്. ജില്ലയിൽ 2,41,041 പിങ്ക് കാർഡുടമകളിൽ 2,34509 പേരും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വാങ്ങി. മഞ്ഞ കാർഡുകാരിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം 99.72 ശതമാനവും പൂർത്തിയായി. 40,641
കാർഡുടമകളിൽ 40263 പേരും കിറ്റ് വാങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.
എ.വൈ, പി.എച്ച്.എച്ച്.(മഞ്ഞ്, പിങ്ക്)കാർഡുടമകളിൽ കിറ്റ് വാങ്ങാത്തവർക്ക് ഇനിയും ഇത് വാങ്ങാം. എല്ലാ കാർഡുടമകളും ഈ മാസത്തെ പതിവ് റേഷൻ 20ന് മുമ്പ് വാങ്ങണമെന്ന് ഭക്ഷ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്റി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം മഞ്ഞ, പിങ്ക് കാർഡുകാർക്കുള്ള കടല/ചെറുപയർ വിതരണം 15 വരെയുണ്ടാകും.
ഓരോ കിലോ കടലയോ ചെറുപയറോ
മെയ്, ജൂൺ മാസത്തേക്കുള്ള എ.എ.വൈ, പി.എച്ച്.എച്ച് കാർഡുകാർക്ക് പ്രതിമാസം ഓരോ കിലോ കടല/ചെറുപയർ ഈ മാസം തന്നെ കൊടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 20 മുതൽ ഇതിന്റെ വിതരണം ആരംഭിക്കും. മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് മേയ് മാസത്തിലെ ആളൊന്നിന് അഞ്ച് കിലോഗ്രാം അരി വിതരണവും 20ന് തുടങ്ങും.