ചേർത്തല:കൊറോണയും ലോക്ക് ഡൗൺ നിയന്ത്റണങ്ങളും മൂലം കച്ചവടമില്ലാത്ത സാഹചര്യത്തിൽ നഗരസഭയുടെ കീഴിലെ ബങ്കുകൾക്കും കച്ചവടസ്ഥാപനങ്ങൾക്കും രണ്ടുമാസത്തെ വാടകയിളവും വൈദ്യുതി ചാർജ്ജ് ഇളവും നൽകണമെന്ന് കേരള കോൺഗ്രസ്(എം) ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു.തോമസ് വടക്കേക്കരി,വയലാർ രജികുമാർ,വി.ടി.മോഹനൻ,ജയിംസ് ചെത്തിക്കാട് എന്നിവർ പങ്കെടുത്തു.