ആലപ്പുഴ : അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ 2018-19 പ്രളയത്തിൽ തകർന്ന 11 ഗ്രാമീണ റോഡുകൾക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 4.58 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് വഴി പൂർത്തിയാക്കുന്ന ഈ റോഡുകളുടെ എസ്റ്റിമേറ്റുകൾ തയ്യാറാക്കി പ്രവൃത്തി പൂർത്തീകരിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട അധികാരകൾക്ക് നിർദ്ദേശം നൽകി. റോഡുകളും അനുവദിച്ച തുകയും : മാന്താഴം പുല്ലുരിക്കൽ റോഡ് 50 ലക്ഷം (പുന്നപ്ര വടക്ക്), ഈസ്റ്റ് വെന്നീസ്- പഴയനടക്കാവ് -50 ലക്ഷം (പുന്നപ്ര വടക്ക്), എൻ.ആർ മുകുന്ദൻ റോഡ് -80 ലക്ഷം (പുന്നപ്ര തെക്ക്),മാത്തൂർ ചിറ റോഡ്- 70 ലക്ഷം (പുന്നപ്ര തെക്ക്),കൊങ്ങന്നൂർ- തട്ടെകാട് റോഡ് -80 ലക്ഷം (അമ്പലപ്പുഴ വടക്ക്),പി.ബി റോഡ് -21 ലക്ഷം (അമ്പലപ്പുഴ വടക്ക്),കരുമാടി മൂന്നുമൂല- മേലത്തിങ്കരി റോഡ്- 60 ലക്ഷം (അമ്പലപ്പുഴ തെക്ക്),പി.എച്ച്.എസ്.ഇ റോഡ് കൽവർട്ട് -10 ലക്ഷം (പുറക്കാട്),കന്നിട്ടകടവ് - എണ്ണകാട്ടുചിറ, ലിറ്റിൽവേക്ക് കിഴക്കോട്ടുള്ള റോഡ് -15 ലക്ഷം (പുറക്കാട്), കുരിശുമൂട് -മുക്കട റോഡ്-12 ലക്ഷം (പുറക്കാട്), പന്നച്ചിറ ഫുട്ബ്രിഡ്ജ് -10 ലക്ഷം (പുറക്കാട്).