photo

ചേർത്തല:ലോക്ക് ഡൗൺ നാളിൽ നട്ടുവളർത്തിയ പച്ചക്കറികൾ കൂട്ടത്തോടെ നശിപ്പിച്ചതായി പരാതി.വയലാർ ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ മണ്ണേൽ മധുസൂദനന്റെ കൃഷിയിടത്തിലെ 150 ഓളം പയർ,പാവൽ, വെണ്ട എന്നിവയാണ് ബുധനാഴ്ച രാത്രി നശിപ്പിച്ചത്. പൂവിടുന്ന ഘട്ടത്തിലെത്തിയതാണ് വിളകൾ.പഞ്ചായത്ത്,കൃഷിഭവൻ അധികൃതരും പൊതു പ്രവർത്തകരും സ്ഥലത്തെത്തി.പൊലീസിലും പരാതി നൽകി.