photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം 544-ാം നമ്പർ ശാഖയിൽ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ശാഖ ചെയർമാൻ കെ.എൽ.അശോകൻ നിർവഹിച്ചു.യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ,യൂണിയൻ കൗൺസിലർ ബിജുദാസ്,കുടുംബ യൂണിറ്റ് കൺവീനർമാരായ സുഗുണൻ,സാജു,പ്രസന്നൻ,പ്രജിത്ത്,ദിലീപ്,ഷിനുകുമാർ,യൂത്ത്മൂവ്മെന്റ് യൂണിയൻ സമിതി അംഗം ശ്യാം എന്നിവർ പങ്കെടുത്തു.ശാഖയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് അസിസ്റ്റായി സാജു നടുവിലേക്കൂറ്റിനെയും നിയമിച്ചതായി ശാഖ ചെയർമാൻ അറിയിച്ചു.