കായംകുളം: സെപ്റ്റിക് ടാങ്കിൽ അകപ്പെട്ട പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി രാമപുരം ഹൈസ്കൂളിന് സമീപം വർഗീസിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് പശു വീണത്. കായംകുളം അഗ്നിരക്ഷാസേനയും കായംകുളം സിവിൽ ഡിഫെൻസ് അംഗങ്ങളുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സഞ്ജയന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷംനാദ്, അനീഷ്, അനീഷ്കുമാർ, ദിനേശ്, നജി ഹോംഗാർഡ് പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.