photo

ചാരുംമൂട്: ഭാരതീയ ജനത യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൺഡേ വൺ കെ കാമ്പയിനി​ന്റെ ഭാഗമായി താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ മാസ്‌ക് വിതരണം നടത്തി. വഴിയാത്രികർക്കും ഓഫീസുകളിലും മാസ്കുകൾ വിതരണം ചെയ്തു. ചാരുംമൂട് എസ് ബി ഐ ബ്രാഞ്ച് മാനേജർ ലീന ബി നായർക്ക് മാസ്കുകൾ നൽകി ബി ജെ പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ കെ കെ അനൂപ് വിതരണം ഉദ്ഘാടനം ചെയിതു. മണ്ഡലം സെക്രട്ടറി പീയുഷ് ചാരുംമൂട് , യുവമോർച്ച മണ്ഡലം ട്രഷറർ വി വിഷ്ണു , ബി ജെ പി താമരക്കുളം മേഖല സെക്രട്ടറി പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.
നൂറനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ കോളനികളിൽ മാസ്‌ക് വിതരണം നടത്തി.യുവമോർച്ച നിയോജകമണ്ഡലം സെക്രട്ടറി വിഷ്ണു ആർ പടനിലത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി യുവമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ ചുനക്കര ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മുൻ പഞ്ചായത്ത് ഭാരവാഹി അനിൽകുമാർ, ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.