മാവേലിക്കര: ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ബുദ്ധ പൂർണിമാ ദിനം ആചരിച്ചു. മാവേലിക്കരയിലെ ബുദ്ധ പ്രതിമയിൽ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് മാല ചാർത്തി. തുടർന്ന് ബി.ജെ.പി പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യോഗം അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിൽ മാവേലിക്കരയിൽ ശ്രീബുദ്ധ മ്യൂസിയം ആരംഭിക്കണമെന്നും പുരാതനമായ മാവേലിക്കര ബുദ്ധ സ്മാരകം സംരക്ഷിക്കാൻ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും യോഗം അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ അദ്ധ്യക്ഷനായി. യുവമോർച്ച മണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് സാബു തോമസ്, ടൗൺ ഏരിയാ കമ്മിറ്റി പ്രസിഡന്റുമാരായ ജീവൻ ആർ.ചാലിശേരിൽ, സന്തോഷ് കുമാർ മറ്റം, ജനറൽ സെക്രട്ടറി ദേവരാജൻ, വി.എസ്.രാജേഷ്, ഷോബി തോമസ്, സൂരജ് സുകുമാരൻ, സുജാത ദേവി എന്നിവർ സംസാരിച്ചു.