മാവേലിക്കര: യുവമോർച്ച മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ 7 പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമായി 7000 മാസ്ക്കുകൾ വിതരണം ചെയ്തു. മണ്ഡലതല ഉദ്ഘാടനം ജില്ലാ ഉപാദ്ധ്യക്ഷൻ ഹരിഗോവിന്ദ് നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി അദ്ധ്യക്ഷനായി. ബി.ജെ പി തെക്ക് ഏരിയാ പ്രസിഡന്റ് ജീവൻ ചാലിശേരി, വടക്ക് ഏരിയാ പ്രസിഡന്റ് സന്തോഷ് മറ്റം, ജനറൽ സെക്രട്ടറി ജയരാജ്, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അമ്പാടി ദിലീപ് എന്നിവർ പങ്കെടുത്തു. വിവിധ പഞ്ചായത്തുകളിൽ നടന്ന മാസ്ക് വിതരണത്തിന് മണ്ഡലം ഭാരവാഹികളായ രാഹുൽ ചുനക്കര, അനൂപ് വരേണിക്കൽ, വിഷ്ണു താമരക്കുളം, വിഷ്ണു നൂറനാട്, ആദർശ് പണയിൽ, ശ്രീമോൻ നെടിയത്ത്, അഖിൽ വള്ളികുന്നം, പഞ്ചായത്ത് കൺവീനർമാരായ സുബിത്ത്, സ്രാവൻ, ജിതേഷ്, രാഹുൽ, അഭിജിത്ത്, വിഷ്ണു, രഞ്ജിത്ത്, സുദീപ്, രാജേഷ്, അഖിൽ, രെതിഷ് എന്നിവർ നേതൃത്വം നൽകി.