മാവേലിക്കര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകാനുള്ള ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനം ഗുരുവായൂർ ദേവസ്വം നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഹിന്ദു ഐക്യവേദി മാവേലിക്കര താലൂക്ക് ജനറൽ സെക്രട്ടറി പി.സൂര്യകുമാർ ആരോപിച്ചു. ഗുരുവായൂർ ക്ഷേത്ര സ്വത്തുക്കൾ കമ്യൂണിസ്റ്റ് ഗവർൺമെന്റുകൾ കവരുന്നതിനെതിരെ മാവേലിക്കര നഗരത്തിൽ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. ഹിന്ദു ഐക്യവേദി മാവേലിക്കരയിൽ മുൻസിപ്പൽ പ്രസിഡന്റ് കെ.പി.മുരളി​ അദ്ധ്യക്ഷനായി. മുൻസിപ്പൽ സെക്രട്ടറിമാരായ തട്ടാരമ്പലം ശ്രീകുമാർ, കണ്ടിയൂർ ശിവശങ്കർ, സുരേഷ് കുമാർ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.