ആലപ്പുഴ : യൂത്ത് കോൺഗ്രസ് ഭരണിക്കാവ് മണ്ഡലം പ്രസിഡന്റ് ഇക്ബാലിന്റെ വാഹനത്തെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. സുഹൈൽ ഹസന് നേരെ ഉണ്ടായ വധശ്രമക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രത്യക്ഷ സമര രംഗത്തേക്കിറങ്ങുമെന്നും ലിജു പറഞ്ഞു.