ആലപ്പുഴ : കൊവിഡ് 19 നുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സാലറി കട്ടിൽ ജീവനക്കാർക്ക് കൈത്താങ്ങുമായി ആലപ്പുഴ ഗവ.സർവ്വന്റ്സ് സഹകരണ ബാങ്ക്. 50000 രൂപ വരെ 4ശതമാനം പലിശനിരക്കിൽ ലളിതമായ വ്യവസ്ഥയിന്മേൽ നിബന്ധനകൾക്ക് വിധേയമായി വായ്പ നൽകും. തിരിച്ചടവിന് 20 തവണ കാലാവധിയുണ്ട്. അപേക്ഷയോടൊപ്പം സാലറി സ്ലിപ്പ് ഹാജരാക്കണം. ഈ സൗകര്യം ജീവനക്കാർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ് എൻ.അരുൺകുമാർ, വൈസ് പ്രസിഡന്റ് എസ്. പ്രദീപ്, സെക്രട്ടറി ആർ. ശ്രീകുമാർ എന്നിവർ അറിയിച്ചു.
സി.ബി.സി. വാര്യർ ഫൗണ്ടേഷൻ കരുതൽ പാലിയേറ്റീവ് മെഡി. ബാങ്കിലേക്ക് ഹരിപ്പാട് മണ്ണാറശാല ദ്വാരകയിൽ അരുൺകുമാർ വാട്ടർ ബെഡ് സംഭാവന ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ ഏറ്റുവാങ്ങി. ജി.രവീന്ദ്രൻ പിള്ള ട്രഷറർ എൻ.സോമൻ,എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം പി.സജിത്ത്, പി.എം.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.