ആലപ്പുഴ: പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ വർദ്ധിപ്പിച്ചതിനെതിരെ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്.എം.ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.എസ്.ജയൻ,സനൂപ് കുഞ്ഞുമോൻ,ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഇ.ഇസഹാഖ്,മേഖല സെക്രട്ടറി തൻസിൽ താജുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.