ആലപ്പുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്ക് ഓൺലൈൻ വഴി വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. എസ്.ബി.ഐ മുഖേനയാണ് തിരിച്ചടവിന് അവസരം. ഇന്റർനെറ്റ് ലഭ്യമായ മൊബൈൽ/ കംപ്യൂട്ടർ മുഖേന അനായാസമായി വായ്പാ തിരിച്ചടവ് നടത്താൻ സംവിധാനത്തിലൂടെ സാധിക്കും.