ആലപ്പുഴ: നഗരത്തിൽ വിദേശമലയാളിയുടെ വീട്ടിൽ സൗത്ത് പൊലീസ് റെയ്ഡ് നടത്തി മദ്യം പിടിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആലപ്പുഴ ഡിവൈ എസ്.പി ജയരാജ് ഇന്ന് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. മെയ് ഒന്നിനാണ് സൗത്ത് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നഗരമദ്ധ്യത്തിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. എന്നാൽ റെയിഡിന് ശേഷം പൊലീസ് സ്വീകരിക്കേണ്ട നടപടികൾ പാലിച്ചില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതെന്നാണ് സൂചന.