ചേർത്തല:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കണ്ടമംഗലം ക്ഷേത്രസമിതി ആദ്യ ഗഡു കൈമാറി.ക്ഷേത്രസമിതി പ്രസിഡന്റ് പി.ഡി.ഗഗാറിൻ മന്ത്രി പി.തിലോത്തമനാണ് ചെക്ക് കൈമാറിയത്.സ്കൂൾ മാനേജർ ഷാജി തറയിൽ,വൈസ് പ്രസിഡന്റ് എൻ.എൻ.സജി,ട്രഷറർ സജേഷ് നന്ദ്യാട്ട്,രാധാകൃഷ്ണൻ തേറാത്ത് എന്നിവർ പങ്കെടുത്തു.ക്ഷേത്ര അതിർത്തിയിലെ മുഴുവൻ കിടപ്പു രോഗികൾക്കും ക്ഷേത്ര സമിതിയുടെ ക്ഷേത്രത്തിൽ ചികിത്സാ സഹായം എത്തിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.സ്കൂളിലെ പാവപ്പെട്ട 250 വിദ്യാർത്ഥികൾക്ക് പലവ്യഞ്ജന കിറ്റും കൈമാറിയിരുന്നു.