കറ്റാനം: ഭരണിക്കാവിൽ ശക്തമായ ഇടിയിലും മിന്നലിലും വീടിന്റെ ഭിത്തികൾ തകർന്ന് വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. ഭരണിക്കാവ് തെക്കേ മങ്കുഴി ചന്ദ്രലയം രതീഷ് കുമാറിന്റെ വീടിന്റെ ഭിത്തികളാണ് തകർന്നത്. വൈദ്യുത മീറ്റർ, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ടി.വി, ഫാനുകൾ, ഇലക്ട്രിക്ക് മോട്ടോർ എന്നിവയും കത്തിനശിച്ചു. തെക്കേ മങ്കുഴി തുളസി തറയിൽ രാധാമണിയുടെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിക്കുകയും തൊഴുത്തിൽ നിന്നിരുന്ന പശു ഇടിയുടെ ആഘാതത്തിൽ വീണ് കാലുകൾ ഒടിയുകയും ചെയ്തു. തെക്കേ മങ്കുഴി കുന്നിൽ തെക്കതിൽ സനൽ കുമാറിന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു.ഇന്നലെ വൈകിട്ട് ആറോടെയാണ് ശക്തമായ ഇടിയും മിന്നലും ഉണ്ടായത്.