ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ രണ്ടരമാസത്തിലേറെയായി കൊവിഡ് പ്രതിരോധ പ്രവർത്തനന നടത്തുന്നവർക്ക് ആദരവുമായി കെ.കെ.കുമാരൻ പാലിയേറ്റീവ് കെയർ .316 പേർ നിരീക്ഷണത്തിൽ കഴിഞ്ഞ പഞ്ചായത്ത് ഇടക്കാലത്ത് ഹോട്ട് സ്‌പോട്ടായും പ്രഖ്യാപിച്ചിരുന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിയ പാലിയേറ്റീവ് പ്രവർത്തകർ തദ്ദേശസ്വയം ഭരണ സമിതി അംഗങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും സ്‌നേഹസമ്മാനമായി മധുര പലഹാരപ്പൊതികൾ നൽകിയാണ് ആദരിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് അദ്ധ്യക്ഷനായി.കെ.കെ.കുമാരൻ പാലിയേറ്റീവ് കെയർ ചെയർമാൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അഡ്വ.എം.സന്തോഷ് കുമാർ,നൃപൻ റോയ്, ഡോ.അംബിളി,ഡോ.റസ്‌വാൻ,ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.ഹരിലാൽ എന്നിവർ പങ്കെടുത്തു.