tv-r

തുറവൂർ:രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ കോളനികളിലും പാൽ, മുട്ട, പഴം മുതലായ പോഷകാഹാരങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. പട്ടണക്കാട് പഞ്ചായത്ത് കോതകുളങ്ങര ഗിരിജൻ കോളനിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.ആർ.രൂപേഷ്, ഭാര്യ ഡോ.ഹേമലത എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഡ്വ: ടി.എച്ച്.സലാം, പി.എം.രാജേന്ദ്രബാബു, ടി.കെ.അനിലാൽ, എം.ആർ.ബിനുമോൻ, എസ്.സഹീർ, അബ്ദുൽ സത്താർ, ടി.ടി.വിക്രമൻ, നാരായണൻകുട്ടി എന്നിവർ പങ്കെടുത്തു.