തുറവൂർ: പൊന്നാംവെളി ടി.കെ.എസ്.ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി പൊന്നാംവെളി യൂണിറ്റ് അംഗങ്ങൾക്ക് മാസ്കുകൾ വിതരണം ചെയ്തു. ചേർത്തല കാർഡ് ബാങ്ക് പ്രസിഡൻറ് സി.കെ.ഷാജി മോഹൻ വിതരണോദ്ഘാടനം നിർവഹിച്ചു. സി.ആർ.സതീശൻ, എസ്.ശിവൻകുട്ടി , സ്നിതജോസഫ്, കെ. ഡി. അജിമോൻ, കെ .എം.പ്രഭാകരൻ, കെ.വി.സുരേഷ്, ആൻറണി സേവ്യർ എന്നിവർ സംസാരിച്ചു.