ചേർത്തല:ചേർത്തലതെക്ക് പഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ അറ്റൻഡർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 18ന് ഉച്ചയ്ക്ക് 2.30ന് പഞ്ചായത്ത് ഓഫീസിൽ നടക്കും.എസ്.എസ്.എൽ.സിയും ഹോമിയോ മരുന്ന് കൈകാര്യം ചെയ്യുന്നതിലെ അഞ്ചുവർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത.താത്പര്യമുളളവർ രേഖകളുമായി നേരിട്ടുഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.