തുറവൂർ: പെരുമ്പളം ദ്വീപിലെ ട പീലിംഗ്ഷെഡ് തൊഴിലാളികൾക്ക് ജോലിക്ക് പോകുന്നതിനുള്ള യാത്രാ സൗകര്യം അടിയന്തരമായി ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഷാനിമോൾ ഉസ്മാൻ എം:എൽ .എ ജില്ലാ കളക്ടർ, സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ എന്നിവർക്ക് കത്ത് നൽകി. പെരുമ്പളം ദ്വീപിൽ നിന്നും പാണാവള്ളിയിലേക്ക് ചെറിയൊരു വള്ളത്തിൽ തിങ്ങിനിറഞ്ഞ് അപകടകരമായ അവസ്ഥയിലാണ് തൊഴിലാളികൾ ഇപ്പോൾ യാത്ര ചെയ്യുന്നത്.