ചേർത്തല:ചേർത്തല താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ആദരിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.എ.അനിൽകുമാർ ഉൾപ്പെടെ അൻപതോളം ജീവനക്കാർക്ക് ജില്ലാ സെക്രട്ടറി ടി.ടി.ജിസ്‌മോൻ ആദരവ് നല്കി.ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.വി.ഗിരീഷ്‌കുമാർ,മണ്ഡലം സെക്രട്ടറി കെ.സി. ശ്യാം, പ്രസിഡന്റ് എസ്.സനീഷ്,എൻ.പി.അമൽ,അബ്ദുൾ കലാം,അനൂപ്,വിനീത് എന്നിവർ പങ്കെടുത്തു.