ചേർത്തല:കായലിൽ മുങ്ങി മരിച്ച രണ്ട് കുട്ടികളുടെ കുടുംബത്തിന് മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ലക്ഷം രൂപ വീതം അനുവദിച്ചു.മുഹമ്മ പതിനൊന്നാം വാർഡിൽ കാട്ടിപ്പറമ്പിൽ ബെന്നിച്ചന്റെ മകൻ
നെബിൻ,കിഴക്കേ വെളിയിൽ സെബാസ്​റ്റ്യന്റെ മകൻ ജിയോ സെബാസ്​റ്റ്യൻ എന്നിവരാണ് വേമ്പനാട്ടു കായലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. 2019 മേയ് 11നായിരുന്നു അപകടം.മന്ത്റി ടി.എം.തോമസ് ഐസക് മുഖേന നൽകിയ അപേക്ഷയിലാണ് തുക അനുവദിച്ചത്.