photo

ചേർത്തല: പിക്ക്അപ്പ് വാനിൽ കടത്തുകയായിരുന്ന ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങൾ എക്‌സൈസ് പിടികൂടി. രണ്ട് പേർ അറസ്​റ്റിലായി. മുനിസിപ്പൽ 35ാം വാർഡിൽ പഴുക്കാച്ചിറ മനോജ് (45), ഒ​റ്റമശേരി കരിയിൽ വാലയിൽ ജോസഫ് ആന്റണി (42)എന്നിവരാണ് പിടിയിലായത്. മാടയ്ക്കൽ ഒ​റ്റപ്പുന്ന റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് പച്ചക്കറി ചാക്കുകൾക്കൊപ്പം സൂക്ഷിച്ചിരുന്ന നിലയിൽ 1421 പാക്ക​റ്റ് ഹാൻസ് കണ്ടെടുത്തത്.പ്രതികളേയും വാഹനവും ചേർത്തല പൊലീസിന് കൈമാറി.അസി.ഇൻസ്‌പെക്ടർ എസ്.രാധാകൃഷ്ണൻ, ഉദ്യോഗസ്ഥരായ പി.ദിലീപ്,കെ.പി.റെജി,സാനു,ഷിബു പി.ബഞ്ചമിൻ,കെ.പി.സജിമോൻ,കെ.വി.സുരേഷ്,ഡി.മായാജി,പി. അനിലാൽ,കെ.ടി കലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.