ചേർത്തല:വാരനാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്റിയുടെ കൊവിഡ് 19 സഹായഹസ്തം വായ്പാ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.കെ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു.182കുടുംബശ്രീകൾക്കായി ഒരുകോടി ഇരുപതു ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. ബാങ്ക് സെക്രട്ടറി സി.പി.രാജൻ,സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീജ ഷിബു, ബോർഡ് അംഗങ്ങളായ ഷേർളി ഭാർഗവൻ,ജി.ശശികല,രഞ്ജിത് എന്നിവർ പങ്കെടുത്തു.